ഐപിഎല്‍ തിളങ്ങേണ്ടത് കോലിയുടെ ആവശ്യമാണ്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ കോലിയെ ടീമിലെടുക്കണോ വേണ്ടയോ എന്ന് ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്.

മുംബൈ: ഐപിഎല്ലിന് മുന്നോടിയായി വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി. കോലി ഉടന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരും. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കോലി ഏറെ നാളുകളായി ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി കളിച്ചിരുന്നില്ല. ഐപിഎല്ലിലും കോലി കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അവസാനിപ്പിച്ചാണ് കോലി മുംബൈയില്‍ തിരിച്ചെത്തിയത്. ബാംഗ്ലൂര്‍ ഉദ്ഘാടന മത്സരത്തില്‍ വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

ഐപിഎല്‍ തിളങ്ങേണ്ടത് കോലിയുടെ ആവശ്യമാണ്. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ കോലിയെ ടീമിലെടുക്കണോ വേണ്ടയോ എന്ന് ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. കോലി കളിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ആശയം. ഇതിനിതെ മുന്‍ ഇന്ത്യന്‍ താരങ്ങളായ കീര്‍ത്തി ആസാദ്, അനില്‍ കുംബ്ലെ, മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവര്‍ രംഗത്തെത്തി. നേരത്തെ ഐപിഎല്ലില്‍ നിന്ന് പോലും കോലി പിന്മാറിയേക്കുമെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. താരം വന്നിറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചില പോസ്റ്റുകള്‍ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രാജ്യാന്തര ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി അവസാനമായി കളിച്ചത്. 0, 29 എന്നിങ്ങനെയായിരുന്നു അന്ന് കോലിയുടെ സ്‌കോറുകള്‍. വെസ്റ്റ് ഇന്‍ഡീസിലെയും അമേരിക്കയിലേയും സ്ലോ പിച്ചുകള്‍ കോലിയുടെ ശൈലിക്ക് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആലോചനകള്‍ നടക്കുന്നത് എന്നാണ് വിവിധ മാധ്യമ വാര്‍ത്തകള്‍ പറയുന്നത്. 

പ്രതിഭകള്‍ ഏറെ, സഞ്ജുവും സംഘവും ഇത്തവണ ഒരുങ്ങിതന്നെ! രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതാ ഇലവന്‍ അറിയാം

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ അവസാനിച്ച അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാതിരുന്ന കോലി ഐപിഎല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ച് മൈതാനത്ത് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.