ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മോശം പ്രകടനമായിരുന്നു പാക്കിസ്ഥാന്റേത്. കളിച്ച അഞ്ച് മത്സരങ്ങളിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ടീമിലെ താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മോശം പ്രകടനമായിരുന്നു പാക്കിസ്ഥാന്റേത്. കളിച്ച അഞ്ച് മത്സരങ്ങളിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ടീമിലെ താരങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലൊരാളായിരുന്നു സ്പിന്നറായ യാസിര്‍ ഷാ. അഞ്ച് മത്സരങ്ങളില്‍ നാല് വിക്കറ്റുകള്‍ മാത്രാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഇതിനിടെ താരം ഒരു ടിക് ടോക് വിഡീയോയിലും പ്രത്യക്ഷപ്പെട്ടു. ആരാധികയ്‌ക്കൊപ്പം നിന്ന് പാട്ട് പാടുന്നതാണ് വീഡിയോ. ഒരു ഹിന്ദി പാട്ടിനൊപ്പമാണ് യാസിര്‍ ഷാ ചുണ്ടുകള്‍ ചലിപ്പിച്ചത്. വീഡിയോ കാണാം..

Scroll to load tweet…

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാക് ആരാധകര്‍ ട്രോളിക്കൊണ്ടിരിക്കുകയാണ് താരത്തെ. ടിക് ടോക് വീഡിയോയില്‍ തകര്‍പ്പന്‍ പ്രകടനമാണെന്നും ഇതോന്നും ഗ്രൗണ്ടില്‍ കണ്ടില്ലെന്നും ട്രോളര്‍മാര്‍ പരിഹസിക്കുന്നുണ്ട്. ചില ട്രോളുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…