ക്രൈസ്റ്റ്ചര്‍ച്ച്: പെണ്‍കുഞ്ഞിന്‍റെ ജനനത്തിലുള്ള സന്തോഷം ലോകത്തോട് പങ്കുവച്ച് ക്രിക്കറ്റ് രംഗത്തെ ആദ്യത്തെ ലെസ്ബിയന്‍ ദമ്പതികള്‍. ന്യൂസിലാന്‍റ് ക്രിക്കറ്റ് ടീം അംഗങ്ങളായ അമി സാറ്റര്‍വെയ്റ്റിനും, ലീ താഹുഹുവിനുമാണ് പെണ്‍കുഞ്ഞിനെ ലഭിച്ചത്. ഗ്രേസ് മേരി എന്നാണ് കുട്ടിക്ക് ദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. കുട്ടിയുടെ കുഞ്ഞുകൈകള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 2017ലാണ് അമിയും ലൂവും വിവാഹിതരായത്. ഇത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.

Read More: കോലിയുടെയും രോഹിത്തിന്‍റെയും പ്രിയപ്പെട്ട ക്രിക്കറ്റ് മുത്തശ്ശി ഓര്‍മ്മയായി!

ലീ താഹുഹുവിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുട്ടി പിറന്ന വിവരം ഇവര്‍ ലോകത്തെ അറിയിച്ചത്. ജനുവരി 13നാണ് കുട്ടി പിറന്നത് എങ്കിലും വ്യാഴാഴ്ചയാണ് ഈ കാര്യം ദമ്പതികള്‍ ലോകത്തെ അറിയിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കുട്ടി പിറക്കാന്‍ പോകുന്ന വിവരം ഇവര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അമിക്ക് ന്യൂസിലാന്‍റ് ക്രിക്കറ്റ് ബോര്‍ഡ് പ്രസവാവധി അനുവദിച്ചിരുന്നു. ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് പ്രസവാവധി നല്‍കുന്ന പുതിയ ചട്ടം രൂപീകരിച്ചായിരുന്നു ഈ അവധി അനുവദിച്ചത്. ഇത് ഏറെ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു.