Asianet News MalayalamAsianet News Malayalam

ഐപിഎല്ലിലെ മൂല്യമേറിയ താരമാര്?; കോൻ ബനേഗ ക്രോർപതിയിൽ മത്സരാർത്ഥിയെ കുഴക്കിയ ചോദ്യം; ഒടുവിൽ ലൈഫ്‌ ലൈനിൽ ഉത്തരം

ഉത്തരം അറിയാതിരുന്ന മത്സരാര്‍ത്ഥി ലൈഫ് ലൈന്‍ ചോദിച്ചു. ഓഡിയന്‍സ് പോളായിരുന്നു ലൈഫ് ലൈനായി തെരഞ്ഞെടുത്തത്.

Who is the MVP of IPL 2024, Kaun Banega Crorepati (KBC) to contestant
Author
First Published Aug 13, 2024, 1:18 PM IST | Last Updated Aug 13, 2024, 1:19 PM IST

ദില്ലി: ആരാണ് കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറി കളിക്കാരന്‍?. കഴി‌ഞ്ഞ ദിവസം അമിതാഭ് ബച്ചന്‍ അവതാരകനാകുന്ന കോന്‍ ബനേഗ ക്രോര്‍പതിയിലെത്തിയ മത്സരാര്‍ത്ഥിയെ കുഴക്കിയ ചോദ്യമായിരുന്നു ഇത്. ശരിയുത്തരം നല്‍കിയാല്‍ 80000 രൂപ കിട്ടുമായിരുന്ന ചോദ്യത്തിന് നാലു ഉത്തരങ്ങളാണ് നല്‍കിയിരുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായ പാറ്റ് കമിന്‍സ്, ആര്‍സിബി താരം വിരാട് കോലി, സണ്‍റൈസേഴ്സ് താരം ട്രാവിസ് ഹെഡ്, കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ എന്നിവയായിരുന്നു ഓപ്ഷനുകള്‍.

എന്നാല്‍ ഉത്തരം അറിയാതിരുന്ന മത്സരാര്‍ത്ഥി ലൈഫ് ലൈന്‍ ചോദിച്ചു. ഓഡിയന്‍സ് പോളായിരുന്നു ലൈഫ് ലൈനായി തെരഞ്ഞെടുത്തത്. ഒടുവില്‍ ആരാധകര്‍ പറഞ്ഞു നല്‍കിയ ശരിയുത്തരമായ സുനില്‍ നരെയ്ൻ തെരഞ്ഞെടുത്ത മത്സരാര്‍ത്ഥിക്ക് 80000 രൂപ സമ്മാനമായി ലഭിക്കുകയും ചെയ്തു. 2014നുശേഷം ആദ്യമായി ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്തക്കായി ബാറ്റു കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ താരമായിരുന്നു സുനില്‍ നരെയ്ന്‍.

ഗുസ്തി ഫെഡറേഷന്‍റെ ഭീമാബദ്ധം വിനേഷിന് വെള്ളി സമ്മാനിക്കുമോ; ഒളിംപിക്സിലെ വലിയ പിഴവ് ചൂണ്ടിക്കാട്ടി വിദഗ്ധർ

ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത നരെയ്ന്‍ നല്‍കിയ വെടിക്കെട്ട് തുടക്കങ്ങളായിരുന്നു പല മത്സരങ്ങളിലും കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. 15 മത്സരങ്ങളില്‍ 180.74 സ്ട്രൈക്ക് റേറ്റില്‍ 488 റണ്‍സടിച്ച നരെയ്ന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 53 പന്തില്‍ 109 റണ്‍സടിച്ച് ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയും സ്വന്തമാക്കിയിരുന്നു. ബൗളിംഗിലും തിളങ്ങിയ നരെയ്ന്‍ 6.69 ഇക്കോണമിയില്‍ 17 വിക്കറ്റുകളും പിഴുതാണ് ഐപിഎല്ലിലെ മൂല്യമേറിയ കളിക്കാരനായത്. ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കൊല്‍ക്കത്ത മൂന്നാം ഐപിഎല്‍ കിരീടം നേടിയത്. ഒരിടവേളക്കുശേഷം കൊല്‍ക്കത്തയുടെ മെന്‍ററായി തിരിച്ചെത്തിയ ഗൗതം ഗംഭീറായിരുന്നു സുനില്‍ നരെയ്നെ വീണ്ടും ഓപ്പണറാക്കി പരീക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios