രചിന്‍ രവീന്ദ്ര(415), ഡേവിഡ് വാര്‍ണര്‍(413), രോഹിത് ശര്‍മ(402) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. റണ്‍വേട്ടയില്‍ ആദ്യ 15ല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.

മുംബൈ: ലോകകപ്പ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വിരാട് കോലി. ഇന്നലെ ശ്രീലങ്കക്കെതിരെ 88 റണ്‍സടിച്ച കോലി ഏഴ് കളികളില്‍ 442 റണ്‍സുമായാണ് റണ്‍വേട്ടയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെയും മറികടന്ന് രണ്ടാമത് എത്തിയത്. ഏഴ് കളികളില്‍ 545 റണ്‍സടിച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

രചിന്‍ രവീന്ദ്ര(415), ഡേവിഡ് വാര്‍ണര്‍(413), രോഹിത് ശര്‍മ(402) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. റണ്‍വേട്ടയില്‍ ആദ്യ 15ല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. റണ്‍വേട്ടയില്‍ ആദ്യ 15ല്‍ നാല് ദക്ഷിണാഫ്രിക്കൻ താരങ്ങളുണ്ട്. വിക്കറ്റ് വേട്ടയില്‍ ഇന്നലെ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് പ്രകടനവുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്ക ഒന്നാം സ്ഥാനത്തെത്തി. ഏഴ് കളികളില്‍ 18 വിക്കറ്റുമായാണ് ദില്‍ഷന്‍ മധുശങ്ക ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഷമി പോലും അറിഞ്ഞില്ല, പക്ഷെ പിന്നിൽ നിന്ന രാഹുൽ ആ 'ടച്ച്' കണ്ടു; വൈഡ് ബോളിൽ ഡിആർഎസിലൂടെ ഇന്ത്യക്ക് വിക്കറ്റ്

പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി 16 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍(16), ഓസ്ട്രേലിയയുടെ ആദം സാംപ(16), ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര(15) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. മൂന്ന് കളികളില്‍ നിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ മുഹമ്മദ് ഷമി ആറാം സ്ഥാനത്തുണ്ട്.

ലോകകപ്പിൽ 48 വര്‍ഷത്തിനിടെ ആദ്യം; ആ ഒരൊറ്റ വിക്കറ്റിലൂടെ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്രനേട്ടം

ആദ്യ 15ല്‍ ഉള്ള ബൗളര്‍മാരില്‍ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയുള്ള ബൗളറും ഷമിയാണ്. 6.71 ആണ് ഷമിയുടെ ബൗളിംഗ് ശരാശരി. 14.60 ബൗളിംഗ് ശരാശരിയുള്ള ജസ്പ്രത് ബുമ്രയാണ് ആദ്യ 15ല്‍ മികച്ച ബൗളിംഗ് ശരാശരിയുള്ള രണ്ടാമത്തെ ബൗളര്‍. 10 വിക്കറ്റുമായി പതിനാലാം സ്ഥാനത്തുള്ള കുല്‍ദപ് യാദവാണ് ആദ്യ പതിനഞ്ചിലുള്ള മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക