Asianet News MalayalamAsianet News Malayalam

ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും ഫീല്‍ഡ് സെറ്റ് ചെയ്തൊക്കെ പതിവുപോലെ ധോണിയായിരുന്നു.

Yes there is confusion, Deepak Chahar reveals about Chennai Super Kings Captaincy change
Author
First Published Mar 27, 2024, 12:34 PM IST

ചെന്നൈ: ഐപിഎല്ലില്‍ ആദ്യ മത്സരത്തിന് തൊട്ടു മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകസ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി ഞെട്ടിച്ചെങ്കിലും ഗ്രൗണ്ടില്‍ ഇപ്പോഴും യഥാര്‍ത്ഥ ക്യാപ്റ്റന്‍ ധോണി തന്നെയാണെന്ന് ആരാധകര്‍ അടക്കം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ചെന്നൈയുടെ ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും ഫീല്‍ഡ് സെറ്റ് ചെയ്തൊക്കെ പതിവുപോലെ ധോണിയായിരുന്നു. ഇതോടെ ധോണിയാണോ റുതുരാജ് ആണോ ചെന്നൈ ക്യാപ്റ്റനെന്ന ചോദ്യവും ഉയര്‍ന്നു.

ഇതേസംശയം കളിക്കാര്‍ക്കും ഇപ്പോഴുണ്ടെന്ന് തുറന്നു പറയുകയാണ് ചെന്നൈ ടീം അംഗമായണ് പേസര്‍ ദീപക് ചാഹര്‍. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരശേഷം ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരുടെ നിര്‍ദേശമാണ് സ്വീകരിക്കുക എന്ന സുനില്‍ ഗവാസ്കറുടെ ചോദ്യത്തിന് ചാഹര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഉദിച്ചുയരാൻ കമിൻസിന്‍റെ ഹൈദരാബാദ്, ഹാര്‍ദ്ദിക് പാണ്ഡ്യക്ക് അഗ്നിപരീക്ഷ; തോറ്റാല്‍ ആരാധകര്‍ നിർത്തി പൊരിക്കും

അത്തരം സന്ദര്‍ഭങ്ങളില്‍ ഞാൻ മഹി ഭായിയയെയും റുതുരാജിനെയും നോക്കും. രണ്ടുപേരും ഇപ്പോള്‍ ഫീല്‍ഡ് സെറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ആരെ നോക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചെറിയൊരു കണ്‍ഫ്യൂഷനുണ്ട്. ചെന്നൈയെ മികച്ച രീതിയിലാണ് റുതുരാജ് നയിക്കുന്നതെന്നും ദീപക് ചാഹര്‍ പറഞ്ഞു.

ആര്‍സിബിക്കെതിരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആദ്യ മത്സരത്തില്‍ ധോണി ഫീല്‍ഡ് സെറ്റ് ചെയ്യുന്നത് കണ്ട് ഓണ്‍ഫീല്‍ഡ് കമന്‍ററിക്കിടെ വീരേന്ദര്‍ സെവാഗും ഇര്‍ഫാന്‍ പത്താനും ധോണിയാണോ ഇനി ശരിക്കും ക്യാപ്റ്റനെന്ന് ചോദിച്ചിരുന്നു.ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്‍റെ ആധികാരിക ജയവുമായി പോയന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. രണ്ട് മത്സരങ്ങളിലും ചെന്നൈക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios