Asianet News MalayalamAsianet News Malayalam

ഇന്ത്യാ-പാക് പരമ്പര പുനരാരംഭിക്കണമെന്ന് യുവരാജും അഫ്രീദിയും

ഇന്ത്യ-പാക് പരമ്പര ആഷസിനെക്കാൾ ആവേശം നിറഞ്ഞതാണെന്ന് അഫ്രീദിയും പറഞ്ഞു. ഇരുരാജ്യത്തെയും ക്രിക്കറ്റ് ഭരണാധികാരികൾ ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

Yuvraj Singh, Shahid Afridi Bat For India-Pakistan Bilateral Series
Author
Mumbai, First Published Feb 12, 2020, 11:46 AM IST

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന് മുൻതാരങ്ങളായ യുവരാജ് സിംഗും ഷാഹിദ് അഫ്രീദിയും. ഇന്ത്യ-പാക് പരമ്പര വീണ്ടും തുടങ്ങുന്നത് ആയിരിക്കും ക്രിക്കറ്റിൽ സംഭവിക്കാവുന്ന  ഏറ്റവും നല്ല കാര്യം. ഇതിന്റെ ആവേശം നൽകാൻ മറ്റൊരു പരമ്പരയ്ക്കും കഴിയില്ലെന്നും യുവരാജ് പറഞ്ഞു.

ഇന്ത്യ-പാക് പരമ്പര ആഷസിനെക്കാൾ ആവേശം നിറഞ്ഞതാണെന്ന് അഫ്രീദിയും പറഞ്ഞു. ഇരുരാജ്യത്തെയും ക്രിക്കറ്റ് ഭരണാധികാരികൾ ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. എന്നാല്‍ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട് കളിക്കാനിറങ്ങുക എന്നല്ലാത്തെ ഏത് രാജ്യത്തിനെതിരെ കളിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ക്ക് ആവില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യ-പാക് പരമ്പര പുനരാരംഭിക്കുക എന്നത് തങ്ങളുടെ കൈയിലുള് കാര്യമല്ലെന്നും യുവരാജ് വ്യക്തമാക്കി.

കുറച്ചുകാരങ്ങളൊക്കെ ഞങ്ങളും മറക്കണം, നിങ്ങളും മറക്കണം, എന്നിട്ട് ഒറു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണം. രാഷ്ട്രീയത്തെ ഇതിലേക്ക് വലിച്ചിഴക്കരുത്-അഫ്രീദി പറഞ്ഞു.  2013ന് ശേഷം ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല. 2008ലാണ് ഇരുടീമും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടിയത്

Follow Us:
Download App:
  • android
  • ios