ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്‍സ് നേടിയത്.

കാര്‍ഡിഫ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 339 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് (88), ഹാഷിം അംല (65) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ് എന്നിവര്‍ രണ്ട് ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

എയ്ഡന്‍ മാര്‍ക്രം (21), റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ (40), ഡേവിഡ് മില്ലര്‍ (5), ജെ.പി ഡുമിനി (22), അന്‍ഡിലേ ഫെഹ്ലുക്‌വായോ (35) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഡ്വെയ്ന്‍ പ്രിട്ടോറിയസ് (25), ക്രിസ് മോറിസ് (26) എന്നിവര്‍ പുറത്താവാതെ നിന്നു. ലക്മല്‍, പ്രദീപ് എന്നിവര്‍ക്ക് പുറമെ ഇസുരു ഉഡാന, ജീവന്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.