2012  മെയ് 4 നാണ്   കോഴിക്കോട് സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ബാലന്‍റെ വീടാക്രമിക്കപ്പെട്ടത്.

കോഴിക്കോട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടാക്രമിച്ച സംഭവത്തില്‍ പത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. 2012 മെയ് 4 നാണ് കോഴിക്കോട് സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗം ബാലന്‍റെ വീടാക്രമിക്കപ്പെട്ടത്. പ്രതികള്‍ വീടിന് തീയിടുകയായിരുന്നു. 

എം പി ബാലന്‍ ,എം.പി ദമോദരന്‍,എന്‍ കെ വാസു , എന്‍ കെ വിപിന്‍ലാല്‍, ചാലില്‍ ബാബു (ചന്ദ്രന്‍), ശ്രീധരന്‍ , തെക്കയില്‍ രാജീവന്‍, പടിക്ക്താഴ ഷാജി, പടിക്ക്‌താഴ സനല്‍കുമാര്‍, കല്ലറക്കല്‍ ബാബു എന്നിവരാണ് പ്രതികള്‍. മൂന്ന് വര്‍ഷം തടവ്ശിക്ഷയോടൊപ്പം പ്രതികള്‍ മൂന്ന് ലക്ഷം രൂപയും പിഴ അടയ്ക്കണം. വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.