ആലപ്പുഴ: പത്തിയൂരിൽ പത്ത് വയസുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തിയൂർ സ്വദേശി ശാലിനിയുടെ മകൻ മുഹമ്മദ് അൻസിൽ ആണ് മരിച്ചത്. ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പത്തു വയസ്സുകാരനായ മുഹമ്മദ് അൻസിലും ഇളയ സഹോദരനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടികളെ വീട്ടിൽ തനിച്ചാക്കി അമ്മയും അച്ഛനും തൃശൂരിൽ പോയിരിക്കുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.