കുട്ടിയുടെ അമ്മ വോട്ടു ചെയ്യാന്‍ പോയ സമയത്ത് കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ഇയാൾ പീഡപ്പിക്കുകയായിരുന്നു.

കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം വീട്ടില്‍ ആളില്ലാത്ത സമയം 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. വയല സ്വദേശി 24 വയസ്സുള്ള ശരത്താണ് അറസ്റ്റ്റ്റിലായത്. കുട്ടിയുടെ അമ്മ വോട്ടു ചെയ്യാന്‍ പോയ സമയത്ത് കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ഇയാൾ പീഡപ്പിക്കുകയായിരുന്നു.

അമ്മ മടങ്ങിയെത്തിയപ്പോൾ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ കുട്ടിയെയും കൂട്ടി കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിട്ടുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിഐ തൻസീം അബ്ദുൽ സമദിൻ്റെ നേത്യത്വത്തിൽ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.