പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് അടങ്ങുന്ന സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

രാജ്കോട്ട്: കൊവിഡ് 19 ഹോട്ട്സ്പോട്ട് മേഖലയില്‍ രാത്രി ക്രിക്കറ്റ് കളിക്കാനിറങ്ങിയ യുവാക്കള്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് യുവാക്കള്‍ ലോക്ക്ഡൌണ്‍ നിര്‍ദേശം മറികടന്ന് പതിനൊന്ന് പേര്‍ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. 

പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്സാപ്പ്, ഫേസ്ബുക്ക് അടങ്ങുന്ന സമൂഹമാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ രാജ്കോട്ടിലെ ജംഗിലേശ്വര്‍ മേഖലയിലുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 40ഓളം പേര്‍ കൊവിഡ് 19 പോസിറ്റീവായ മേഖല കൂടിയാണ് ഇത്. 

പത്തൊമ്പതിനും 27നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു ഇവരുടെ ക്രിക്കറ്റ് കളി. 

Scroll to load tweet…