ആറന്മുളയിൽ 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ  സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. 

പത്തനംതിട്ട: ആറന്മുളയിൽ 13 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അന്ന് വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡിപ്പിക്ക പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യപരിശധനയിവൃലും ഇത് സ്ഥിരീകരിച്ചു. 

പഞ്ചായത്ത് അംഗമാണ് ഈ പൊലീസിനെ വിവരം അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് എഫ്ഐആർ. ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.

 പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അമ്മയും നിലവിൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്. പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.