കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. 

ചെന്നൈ: 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ രണ്ട് അണ്ണാ ഡിഎംകെ നേതാക്കള്‍ അറസ്റ്റില്‍. കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകീട്ടാണ് മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്ന് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഡിഎംകെ അപലപിച്ചു. മനസാക്ഷിയെ നടുക്കുന്ന ദാരുണ സംഭവമെന്ന് സ്റ്റാലിൻ പ്രതികരിച്ചു. നടപടി ഉറപ്പ് വരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.