തൊണ്ടയിൽ ആഴത്തിൽ മുറിവ്  കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

ദില്ലി: രാജസ്ഥാനിലെ ബർമറിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് കഴുത്ത് മുറിച്ച നിലയിൽ പാടത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തൊണ്ടയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ക്രൂരമായ ബലാത്സംഗത്തിന് പെൺകുട്ടി ഇരയായിരുന്നുവെന്ന് വ്യക്തമായത്. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred