പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി.

കൊച്ചി: ആലുവയിൽ സ്കൂൾ വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ പ്രയപൂർത്തിയാകാത്ത ആൺ സുഹൃത്ത് പൊലീസ് പിടിയിൽ. പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് (Sexual abuse) ഇരയാക്കിയെന്ന് കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് നടപടി. കഴിഞ്ഞ 22 നാണ് പെൺകുട്ടിയെ പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ ആലങ്ങാട് പൊലീസ് ആദ്യം കേസ് അന്വേഷിക്കുകയും പിന്നീട് നർകോടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കേസ് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ 17 കാരനായ സുഹൃത്ത് ലൈംഗിക ചൂഷണത്തിനരയാക്കിയതായി കണ്ടെത്തിയത്. ഇതോടെ പോക്സോ കേസ് ചുമതി 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.