രണ്ട് മാസം മുന്‍പ് ഇതേ നായ പതിനേഴുകാരന്‍റെ പിതാവിനെ കടിച്ചെന്നും, അതിന്‍റെ പ്രതികാരമായി തിരഞ്ഞ് കണ്ടുപിടിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എഫ്ഐആര്‍ പറയുന്നത്. 

മുംബൈ: തെരുവ് നായയെ തല്ലിക്കൊന്ന 17കാരനെതിരെ കേസ്. മുംബൈയിലെ സന്തക്രൂസിലാണ് സംഭവം നടന്നത്. മൃഗസ്നേഹികളുടെ സംഘടന 'പെറ്റ' നല്‍കിയ പരാതിയിലാണ് പതിനേഴുകാരനെതിരെ സാന്തക്രൂസ് പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തത്. ഏപ്രില്‍ 24നാണ് പതിനേഴുകാരന്‍ തെരുവ് നായയെ അടിച്ചുകൊന്നത് എന്നാണ് എഫ്ഐആര്‍ പറയുന്നത്.

രണ്ട് മാസം മുന്‍പ് ഇതേ നായ പതിനേഴുകാരന്‍റെ പിതാവിനെ കടിച്ചെന്നും, അതിന്‍റെ പ്രതികാരമായി തിരഞ്ഞ് കണ്ടുപിടിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് എഫ്ഐആര്‍ പറയുന്നത്. കൌമരക്കാരന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന നായയെ ചില മൃഗ സ്നേഹികള്‍ മൃഗങ്ങള്‍ക്കെതിരായ ആക്രമണം തടയാന്‍ രൂപീകരിച്ച മുംബൈയിലെ സൊസേറ്റി- ബിഎസ്പിസിഎയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന ആക്ടിലെ സെക്ഷന്‍ 429 രേഖപ്പെടുത്തിയണ് പതിനേഴുകാരനെതിരെ പൊലീസ് എഫ്ഐആര്‍. ഇതിനൊപ്പം മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യം സംബന്ധിച്ച അനുബന്ധ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.