കൊളത്തൂർ പാങ്ങിലെ കോളേജ് അഡ്മിനിസ്ട്രേറ്ററായ പ്രതി  കോളേജ് കെട്ടിടത്തിലെ അടുക്കളയിൽ വെച്ച് പതിനേഴുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 

മഞ്ചേരി: പതിനേഴുകാരിയായ വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കോളജ് അഡ്മിനിസ്ട്രേറ്ററുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 

Add Asianetnews as a Preferred SourcegooglePreferred

2019 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. കൊളത്തൂർ പാങ്ങിലെ കോളേജ് അഡ്മിനിസ്ട്രേറ്ററായ പ്രതി കോളേജ് കെട്ടിടത്തിലെ അടുക്കളയിൽ വെച്ച് പതിനേഴുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. തുടർന്ന് പലതവണ ഇത് ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.