മുളിയാർ മാസ്തികുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ ( 29 ) മുഹമ്മദ് ജലാൽ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.

കാസർകോട്: കാസർകോട് വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് യുവാക്കൾ കൂടി അറസ്റ്റിൽ. മുളിയാർ മാസ്തികുണ്ട് സ്വദേശികളായ അൻസാറുദ്ദീൻ ( 29 ) മുഹമ്മദ് ജലാൽ (33), ചൂരി സ്വദേശി ടി എസ് മുഹമ്മദ് ജാബിർ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. പെണ്‍കുട്ടികളുടെ ആൺ സുഹൃത്ത് ഉൾപ്പെടെ 2 പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആണ്‍ സുഹൃത്ത് അടക്കം 13 പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 17 വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്.കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകക്ക് താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28) എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകനായ അറഫാത്ത് ആദ്യം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 13 പേർക്കെതിരെയാണ് കാസർകോട് വനിതാ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്. കാസര്‍കോട് വനിതാ സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കാസര്‍കോട് എഎസ്പി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

നേരത്തെ അറസ്റ്റിലായ രണ്ട് പേര്‍ ( അറഫാത്ത്, മുഹമ്മദ് ഷഫീഖ്)

വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയാണ് കൂട്ട പീഡനത്തിനിരയായത്. ഒക്ടോബര്‍ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകം അറിഞ്ഞത്. കാസർകോട്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. 

Also Read: കുടുംബ വഴക്ക് തീര്‍പ്പാക്കാനെത്തി; ഭാര്യാ പിതാവിനെയും അളിയനെയും ചുറ്റികയ്ക്ക് അടിച്ചയാള്‍ അറസ്റ്റില്‍

YouTube video player