കാണ്‍പൂര്‍: ഉത്തർ പ്രദേശിൽ വീണ്ടും പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഭഡോഹിയിൽ ആണ് ക്രൂര പീഡനത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍1 7കാരിയുടെ മൃതദേഹം  കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

വരുണ നദിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം  കണ്ടെത്തിയത്. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിലാണ്. പ്രതികളെ പിടികൂടണമെന്ന്  ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കഴിഞ്ഞ ദിവസം ലക്നൗവിനു അടുത്ത് ലഖൻ പൂരിൽ 13 കാരിയും ക്രൂര ബലാത്സംഗത്തിന് ഇര ആയിരുന്നു. പീഡനത്തിന് ശേഷം പ്രതി കുട്ടിയുടെ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും നാവ് മുറിച്ചു മാറ്റുകയും ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടി കൂടിയിട്ടുണ്ട്.