കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. സമാനമായ മറ്റൊരു കേസിൽ പ്രതി സ്ഥാനത്തുള്ള യുവാവാണ് വീണ്ടും പോസ്കോ കേസിൽ പിടിയിലായത്.
കൊല്ലം: കടയ്ക്കലിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. സമാനമായ മറ്റൊരു കേസിൽ പ്രതി സ്ഥാനത്തുള്ള യുവാവാണ് വീണ്ടും പോസ്കോ കേസിൽ പിടിയിലായത്.
കല്ലറ താവസഗിരി സ്വദേശി ആദർശാണ് അറസ്റ്റിലായത്. കടയ്ക്കൽ സ്വദേശിയായ പതിനാറുകാരിയെ തമിഴ്നാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ആദർശ് ശ്രമിച്ചെന്ന് പൊലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി വെള്ളിയാഴ്ച വൈകിട്ടാണ് ആദർശ് കടന്നത്.മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്നാട് പൊലീസിൻ്റെ കൂടി സഹായത്തോടെയാണ് ഇരുവരെയും കണ്ടെത്തിയത്.
സമാനമായ മറ്റൊരു കേസിൽ തിരുവനന്തപുരം കൻന്റോൺമെൻ്റ് സ്റ്റേഷനിലും ആദർശനെതിരെ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം. കോടതിയിൽ ഹാജരാക്കിയ ആദർശിനെ റിമാൻഡ് ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
