സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

ജയ്പൂര്‍: ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ഥി ബലാത്സംഗത്തിനിരയായതായി പരാതി. ഹോട്ടലില്‍ പരിശീലനത്തിനെത്തിയ 19കാരിയായ വിദ്യാര്‍ഥിയെ ഹോട്ടലിലെ ജീവനക്കാരനാണ് ബലാത്സംഗം ചെയ്തത്. മുംബൈ സ്വദേശിനിയാണ് ക്രൂരതക്ക് ഇരയായത്. പെണ്‍കുട്ടി ഖോ നഗോറിയന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ആഴ്ചയാണ് ഹോട്ടല്‍ ജീവനക്കാരന്‍റെ പീഡനത്തിന് ഇരയായതെന്ന് പരാതിയില്‍ പറയുന്നു. 

കൂട്ടുകാര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പെണ്‍കുട്ടിയും ആരോപണവിധേയനായ ഹോട്ടല്‍ ജീവനക്കാരനും പങ്കെടുത്തിരുന്നു. പാര്‍ട്ടിക്ക് ശേഷം താമസ സ്ഥലത്ത് കൊണ്ടുവിടാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.