മുംബൈ: ടൈഗർ മേമന്റെ കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യ ആസൂത്രകരിൽ ഒരാളുമായ മുനാഫ് ഹലാരി അറസ്റ്റിൽ. മുംബൈയിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിൽ നിന്നുള്ള പാസ്പോർട്ട് ഉപയോഗിച്ച് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവള്തതിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. 

1993ലെ സ്ഫോടന പരന്പര നടത്തിയവരിൽ പ്രധാനിയാണ് മുനാഫെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കതിരെ സിബിഐ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ടൈഗർ മേമനനുമായും ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധമാണ് മുനാഫിന് ഉണ്ടായിരുന്നത്. മൂന്ന് പുതിയ ബൈക്കുകൾ വാങ്ങി സ്ഫോടക വസ്തുക്കൾ നിറച്ചാണ് മുനാഫ് സ്ഫോടനം നടത്തിയത്,ഹെറോയിൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ഇയാൾ അറസ്റ്റിലായത്.