Asianet News MalayalamAsianet News Malayalam

ബള്‍ബില്‍ ഒളിപ്പിച്ച് ട്രെയിനി ഡോക്ടറുടെ കുളിമുറിയില്‍ രഹസ്യക്യാമറ; നാഡീരോഗ വിദഗ്ധന്‍ പിടിയില്‍

റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് യുവതിക്ക് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു

42 year old neurologist held for hiding spy cameras inside trainee doctors bedroom and bathroom
Author
Bharati Vidyapeeth Medical College, First Published Jul 14, 2021, 3:47 PM IST

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും  കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജിലെ നാഡിരോഗ വിദഗ്ധനും ലെക്ചറുമാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതി ശ്രദ്ധിക്കുന്നത്.

റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് യുവതിക്ക് സംശയം തോന്നിയത്. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ നാഡീരോഗ വിദഗ്ധനായ 42കാരന്‍ പിടിയിലായത്.

ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍ പിടിയിലായത്. സ്വന്തമായി ക്ലിനിക്കും നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്‍റ് കൂടിയാണ് അറസ്റ്റിലായ നാഡീരോഗ വിദഗ്ധന്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios