കണ്ണൂര്‍: കുടുംബ വഴക്കിനിടെ മര്‍ദ്ദനമേറ്റ കണ്ണൂര്‍ മയ്യില്‍ സ്വദേശി മരിച്ചു. മയ്യിൽ കയരളം സ്വദേശി ശശിധരൻ (49) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ അടിയേറ്റ ശശീധരൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൾ സ്നേഹയുടെ പരാതിയിൽ  മയ്യിൽ പൊലീസ് കേസെടുത്തു.