ഇയാൾ സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടി എതിർത്തപ്പോൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
ഹരിദ്വാർ: ആറു വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച കാവൽക്കാരൻ പിടിയിൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണു സംഭവം. ഇയാളെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഹരിദ്വാറിലെ ഒരു തെരുവിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കാനിറങ്ങിയ പെണ്‍കുട്ടിയ പിന്നീട് കാണാതാവുകയായിരുന്നു. സമീപത്തെ ഒരു പൗൾട്രി ഫാമിന്റെ കാവൽ ജോലിക്കാരനാണ് പ്രതിയായ സോനു.
ഇയാൾ സമീപത്തെ വനമേഖലയിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ കുട്ടി എതിർത്തപ്പോൾ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി പ്രദേശവാസികൾ മൊഴി നൽകിയതിനെ തുടർന്നാണ് പോലീസ് സോനുവിനെ അറസ്റ്റ് ചെയ്യുന്നത്.
ഇയാൾ കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. മദ്യലഹരിയിലാണ് കുറ്റം ചെയ്തെന്നു പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പണിയെടുത്ത പാടത്തിനു തൊട്ടടുത്തുവച്ചാണ് സോനു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾ ഉത്തർപ്രദേശിലെ ബിജ്നോറിൽനിന്നുള്ള ദിവസവേതനക്കാരാണ്.
ശനിയാഴ്ച രാവിലെയാണു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റൊരാൾക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
