ദില്ലി: 9.5 കോടി വിലവരുന്ന ഹെറോയിനുമായി ഏഴ് അഫ്ഗാനിസ്ഥാന്‍ സ്വദേശികള്‍ ദില്ലിയില്‍ പിടിയില്‍. ദില്ലി വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നവംബര്‍ 16നാണ് ഇവരെ പിടികൂടിയത്. 1957 ഗ്രാം ഹെറോയിന്‍ ഗുളിക രൂപത്തിലാക്കിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.