ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്. 

ഗുവാഹത്തി: അരുണാചല്‍പ്രദേശിലെ ജയിലില്‍ ഗാര്‍ഡുകള്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ഏഴ് തടവുപുള്ളികള്‍ രക്ഷപ്പെട്ടു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഈസ്റ്റ് സെയിങ് ജില്ലയിലാണ് സംഭവം. അഭിജിത് ഗൊഗോയി, താരോ ഹമാം, കാലോം അപാങ്, താലും പാന്‍യിങ്, സുഭാഷ് മൊണ്ഡാല്‍, രാജാ തായെങ്, ഡാനി ഗാംലിന എന്നിവരാണ് രക്ഷപ്പെട്ടത്. 

ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ ഒരു ഗാര്‍ഡിന്റെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തലക്ക് അടിയേറ്റിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona