സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവർത്തകൻ ഗോപിനാഥ് എന്നയാൾ അറസ്റ്റിലായി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകനായ വയോധികനെ ഡിഎംകെ-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ചെന്ന് ആരോപണം. മോദിക്കും ബിജെപിക്കും വേണ്ടി പ്രചാരണരംഗത്തു സജീവമായ ഗോവിന്ദരാജൻ എന്ന 75 കാരനാണ് മരിച്ചത്. മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങൾ ഷർട്ടിൽ ഒട്ടിച്ചാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പോയിരുന്നത്. എംജിആറിൻറെയും വലിയ ആരാധകനാണ് ഗോവിന്ദരാജ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവർത്തകൻ ഗോപിനാഥ് എന്നയാൾ അറസ്റ്റിലായി, എഐഡിഎംകെ-ബിജെപി സഖ്യത്തിന് വോട്ടു ചോദിക്കാനെത്തിയ ഗോവിന്ദരാജിനെ ഗോപിനാഥ് കയ്യേറ്റം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. അടിയേറ്റ ഗോവിന്ദരാജ് താഴെ വീണു. മണിക്കൂറുകൾക്കു ശേഷം രാത്രി 9 മണിക്കാണ് ഇയാൾ മരിച്ചത്.