കഴുത്തിലും നെഞ്ചിലും വയറിലും കുത്തേറ്റ കുനാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണത്തിന് കീഴടങ്ങി... 

ദില്ലി: പിതാവിന്റെ ജന്മദിനത്തിന് കേക്കുവാങ്ങാൻ പോയ മകനെ കുത്തിക്കൊന്നു. 19 കാരനായ കുനാലിനെയാണ് രാജ്യതലസ്ഥാനത്തുവച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ കുടുങ്ങി. നാല് പേർ ചേർന്ന് കുനാലിനെ തടയുകയും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തുടർച്ചയായി കത്തികൊണ്ട് കുത്തുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും വയറിലും കുത്തേറ്റ കുനാൽ ആശുപത്രിയിലെത്തിക്കും മുമ്പേ മരണത്തിന് കീഴടങ്ങി...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ദില്ലി പൊലീസ് പ്രതികളെ പിടികൂടി. കുനാലിനെ കൊല്ലാൻ ഉപയോ​ഗിച്ച കത്തികളിൽ രണ്ടെണ്ണം ഒരു ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയതാണ്. കുനാലും പ്രതികളിലൊരാളായ ​ഗൗതവും ഒരേ പെൺകുട്ടിയെ സ്നേഹിക്കുകയും ഇതുകാരണം ഉണ്ടായ ശത്രുതയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.