പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

മലപ്പുറം: മന്ത്രവാദത്തിന്‍റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. മലപ്പുറം മുന്നിയൂരിന് സമീപം പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാരമ്പര്യ ചികിത്സയും മന്ത്രവാദവും വശമുണ്ടെന്നവകാശപ്പെട്ടാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ചികിത്സയ്ക്കെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.

Also Read: വീട്ടമ്മയെ വ്യാജ സന്ദേശം നിര്‍മ്മിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

Also Read: ഇന്‍സ്റ്റഗ്രാം പരിചയം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍