ഇന്നലെ രാത്രിയാണ് കോട്ടത്തറയില്‍ വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്.

പാലക്കാട്: പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കളെ കുത്തിയ സംഭവത്തിൽ പ്രതി ബാലാജി പൊലീസിൽ കീഴടങ്ങി. ഷോളയൂർ സി ഐ ക്ക് മുന്നിൽ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്.

ഇന്നലെ രാത്രിയാണ് കോട്ടത്തറയില്‍ വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം അക്രമത്തില്‍ കലാശിച്ചത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവര്‍ക്കാണ് കുത്തേറ്റത്. നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഇതാണ് അക്രമസംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ ഇന്നലെ തന്നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona