ആറാട്ടുകുഴിയിൽ  ബൈക്കിൽ എത്തിയ നാലാംഗ  സംഘം ടിപ്പർ ലോറി ഡ്രൈവറായ ഷെറിൻ രാജിനെ റോഡിലേക്ക് വിളച്ചുവരുത്തിയാണ് ആക്രമിച്ചത്.

വെള്ളറട: തിരുവനന്തപുരം വെള്ളറട, ആറാട്ടുകുഴിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി റിമാൻഡിൽ. ലോറി ഡ്രൈവറായ ഷെറിൻ രാജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ടൻകോട് കിഴക്കേക്കര വീട്ടിൽ പക്രു എന്ന് വിളിക്കുന്ന സബിനാണ് കോടതിയിൽ കീഴടങ്ങിയത്. പിന്നീട് വെള്ളറട പൊലീസിനു കൈമാറിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

ആറാട്ടുകുഴിയിൽ ബൈക്കിൽ എത്തിയ നാലാംഗ സംഘം ടിപ്പർ ലോറി ഡ്രൈവറായ ഷെറിൻ രാജിനെ റോഡിലേക്ക് വിളച്ചുവരുത്തിയാണ് ആക്രമിച്ചത്. ഷെറിൻ വീട്ടിലിരിക്കുന്നതിനിടയിൽ ഒരു പരിചയക്കാരനെ കൊണ്ടു ഫോൺ ചെയ്തു റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഷെറിൻ റോഡിലെത്തിയപ്പോൾ അവിടെ കാത്തു നിന്നിരുന്ന നാലാംഗ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

 കേസിലെ രണ്ടാംപ്രതി കത്തിപ്പാറ കോളനിയിൽ താമസിക്കുന്ന രാജേഷിനെ സംഭവദിവസം തന്നെ വെള്ളറട പൊലീസ് പിടികൂടി റിമാന്റ്ഡ് ചെയ്തുതിരുന്നു. കേസിലെ ബാക്കി രണ്ട് പ്രതികളും ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും വെള്ളറട പൊലീസ് അറിയിച്ചു.

Read More : '53 കാരന് ഇത് പുനർജന്മം', തിരുവനന്തപുരം മെഡി. കോളേജിൽ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം