ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കുഴൽക്കിണർ അപകടം. തിരുച്ചിറപ്പള്ളിക്കടുത്ത് മണപ്പാറ എന്ന സ്ഥലത്താണ് സംഭവം. രണ്ട് വയസുള്ള ആണ്‍കുട്ടിയാണ് ഇത്തവണ അപകടത്തിൽപ്പെട്ടത്. ശുചീകരണ പ്രവർത്തിക്കായി രണ്ട് ദിവസം മുമ്പ് തുറന്ന കുഴൽക്കിണറാണിത്. പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 26 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടിരിക്കുന്നത്. രക്ഷാപ്രർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്.

തമിഴ്നാട്ടിൽ മുമ്പും കുട്ടികൾ കുഴൽക്കിണറിൽ അകപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. 2013ൽ കരൂർ ജില്ലയിൽ ഏഴ് വയസുകാരി കുഴൽക്കിണറിൽ വീണു മരിച്ചിരുന്നു. 2011ല്‍ നാല് വയസുള്ള ആണ്‍കുട്ടി തിരുനെൽവേലി ജില്ലയിലും കുഴൽക്കിണറിൽ വീണ് മരിച്ചിരുന്നു.