ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ പന്ത്രണ്ട് വയസ്സുകാരി ഹർഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുട്ടിയുടെ അമ്മ  അശ്വതിയെ (33) തൃക്കുന്നപുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കുട്ടിയ്ക്ക് മർദ്ദനമേറ്റു എന്നതിന്റെ തെളിവെന്നും പൊലീസ് പറഞ്ഞു.

ഈ മാസം 14നാണ് ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും  പിങ്ക് പോലീസിലും പരാതി നൽകിയിരുന്നു.

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. പലതവണ വീട്ടിൽ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന  ശബ്ദം കേട്ടിട്ടുണ്ട്. ഹർഷ മരിക്കുന്നതിന് തലേദിവസവും രാത്രിയിൽ ശബ്ദം കേട്ടു. രാവിലെ തൂങ്ങിയ നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകും മുമ്പും അമ്മയുടെ സ്വഭാവത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചിരുന്നു. 

Read Also: പന്ത്രണ്ടുവയസുകാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം...