നൂറനാട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫിയെന്ന് പൊലീസ്.

ആലപ്പുഴ: കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയില്‍ നിന്ന് രണ്ടു പേരെ നാടു കടത്തി. നിരവധി കേസുകളില്‍ പ്രതിയായ പാലമേല്‍ കോടമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റാഫി (25), കീരിക്കാട് കരുവാറ്റുംകുഴി കിഴക്കേ ബ്രഹ്മണിയില്‍ വീട്ടില്‍ ആഷിക് കെ അജയന്‍ (24) എന്നിവരെയാണ് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

നൂറനാട് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് റാഫിയെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശ്രമം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ കേസുകളില്‍ മുഹമ്മദ് റാഫി പ്രതിയാണ്. കായകുളം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ആഷിക് അജയനെന്നും പൊലീസ് അറിയിച്ചു. 


മൂന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

മൂവാറ്റുപുഴ: മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് അതിഥി സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ ചിത്രസന്‍, ധ്യുതി കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ പല ജില്ലകളിലും മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്‌സൈസ് അറിയിച്ചു. കഞ്ചാവ് തൂക്കി വില്‍ക്കുവാന്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ത്രാസ് അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോ, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ എ നിയാസ്, സാജന്‍ പോള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, സിബുമോന്‍, ഗോപാലകൃഷ്ണന്‍, മാഹിന്‍ പി.ബി, ജിതിന്‍, അജി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി, എക്‌സൈസ് ഡ്രൈവര്‍മാരായ ജയന്‍, റെജി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

കരുവന്നൂര്‍ തട്ടിപ്പ്; സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർക്ക് പങ്ക്, പേര് പരാമർശിക്കാതെ ഇഡി റിമാൻഡ് റിപ്പോർട്ട്

YouTube video player