Asianet News MalayalamAsianet News Malayalam

മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അമീർ ഉൽ ഇസ്ലാമിനെ വെറുതേവിട്ടു

കേസ് കോടതിയിലെത്തിയപ്പോൾ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അമീർ ഉൽ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീർക്കാൻ പൊലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിൻറെ വാദം

amirul islam anti natural sex case
Author
Kochi, First Published Apr 25, 2019, 8:16 PM IST

കൊച്ചി: പെരുമ്പാവൂരിൽ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരക്കിയ കേസിലാണ് അമീർ ഉൽ ഇസ്ലാമിനെ കോടതി വെറുതെ വിട്ടത്. ജിഷ വധകേസിലെ പ്രതി കൂടിയായ അമീറിനെ പെരുമ്പാവൂർ കോടതിയാണ് പ്രകൃതി വിരുദ്ധ പീഡനക്കേസില്‍  കുറ്റവിമുക്തനാക്കിയത്.

പെരുമ്പാവൂർ ഇരിങ്ങോളിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നുവെന്നാരോപിച്ച് സ്വകാര്യ വ്യക്തി പൊലീസിന് പരാതി നൽകിയിരുന്നു. 2016 ജൂണിൽ നിയമ വിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീർ ഉൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മൃഗങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതും താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചത്.

എന്നാൽ കേസ് കോടതിയിലെത്തിയപ്പോൾ വേണ്ടത്ര തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അമീർ ഉൽ ഇസ്ലാമിന് ലൈംഗിക വൈകൃതമുണ്ടെന്ന് വരുത്തി തീർക്കാൻ പൊലീസ് കെട്ടി ചമച്ച കേസാണിതെന്നായിരുന്നു പ്രതി ഭാഗത്തിൻറെ വാദം. ഇത് ശരി വെച്ചാണ് കോടതി ഇയാളെ വെറുതെ വിട്ടത്. ജിഷാ വധകേസിൽ വധശിക്ഷക്ക് വിധിച്ച അമീർ ഉൽ ഇസ്ലാം ഇപ്പോൾ വീയൂർ സെൻട്രൽ ജയിലിലാണ്.

Follow Us:
Download App:
  • android
  • ios