വയറിംഗ് തൊഴിലാളിയായ പ്രവീൺകുമാറിന്‍റെ സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകൻ 26വയസ്സുള്ള സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്

ചെന്നൈ:തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. മധുരയിൽ സഹോദരിയെയും കാമുകനെയും 20കാരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് കുമാറിന്‍റെ തല പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ 22കാരൻ ഒളിവിലാണ്. മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീൺകുമാറിന്‍റെ സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകൻ 26വയസ്സുള്ള സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. അന്യജാതിക്കാരനായ പ്രവീണുമായി മഹാലക്ഷ്മി വർഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും കുടുംബം എതിർത്തതിനാൽ വിവാഹം നടന്നില്ല. മൂന്ന് വർഷം മുൻപ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഭർത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങി.

അടുത്തിടെ മഹാലക്ഷ്മിയുമായി സതീശ് സംസാരിച്ചെന്നറിഞ്ഞതോടെ പ്രവീണ് പകയേറി. നിര്‍മാണ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേർന്നുള്ള സ്റ്റേജിൽ പ്രദർശിപ്പിച്ചു.പിന്നാലെ വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ അമ്മയുടെ കൈയും പ്രവീണ്‍ വെട്ടിമാറ്റി. സംഭവത്തിനുശേഷം പ്രവീണ്‍ നാടുവിട്ടതായി പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണിനെ കണ്ടെത്താൻ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പാര്‍ലമെന്‍റ് അതിക്രമ കേസ്; 'ഇലക്ട്രിക് ഷോക്ക് നൽകി ക്രൂരമായി പീഡിപ്പിച്ചു', ദില്ലി പൊലീസിനെതിരെ പ്രതികൾ

Asianet News Live | Malayalam News Live | Kerala Assembly | Parliament Budget Session | #Asianetnews