ജബല്‍പൂര്‍: മാതാപിതാക്കളെക്കാണാനായി സ്വന്തം വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടതിന് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ രജനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ ഇവരുടെ ഭര്‍ത്താവ് അശോക് ചൗധരിയെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 

രജനി മാതാപിതാക്കളെക്കാണാന്‍ സ്വന്തം വീട്ടില്‍ പോകണമെന്ന് അശോകിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അശോക് ഇത് അനുവദിച്ചില്ല. ഇതിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും രജനിയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.