ജിന്ദ്: ഹരിയാനയില്‍ സേനാ റിക്രൂട്ട്മെന്‍റില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്ത് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ജിന്ദ്-ഹന്‍സി റോഡില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം ഓയില്‍ ടാങ്കറുമായി ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരെയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 

'നിലവില്‍ നാല് പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.