തിരുനെല്ലി: തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വരികയായിരുന്ന  യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി വെള്ളറ കോളനിയിലെ സുധീഷിനെയാണ്  തിരുനെല്ലി സിഐ ടി വിജയകുമാര്‍, എസ്ഐ പൗലോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് കയറി പിടിച്ച് പീഡിപ്പിക്കാനാണ് സുധീഷ് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള പരാതികൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു.