കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തി (38) നെയാണ് പയ്യോളി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയുമായി യാത്രക്കിടയില്‍ ഫോണ്‍ നമ്പര്‍ വാങ്ങിയ ബിജിത്ത് പിന്നീട് പരിചയം പുതുക്കുകയും നിരന്തരം സംസാരിക്കുകയും ആയിരുന്നു. സംഭാഷണം ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. മണിയൂരിലും മാനന്തവാടിയിലും കൊണ്ടുപോയി

പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. സംഭവം ഭര്‍ത്താവിനോടു പറഞ്ഞ ശേഷം പയ്യോളി പൊലീസില്‍ യുവതി പരാതി നല്‍കി. സിഐക്കൊപ്പം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഷ്‌റഫ്, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വടകര ജില്ല ആശുപത്രിയില്‍ മെഡിക്കല്‍
പരിശോധനയ്ക്ക് ശേഷം ഇയാളെ യെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.