ബെംഗളൂരു: മയക്കുമരുന്ന് കേസിൽ  താര ദമ്പതികളെ  ചോദ്യംചെയ്ത് വിട്ടയച്ചു. നാല് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സിസിബി ഇവരെ വിട്ടയച്ചത്. അഭിനേതാക്കളും ദമ്പതികളുമായ ഐന്ദ്രിത , ദിഗംത് എന്നിവരാണ് ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരായത്.

കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് ദിഗന്തും ഐന്ദ്രിതയും.  2018ലാണ് ഇരുവരും വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

അതേസമയം മയക്കുമരുന്ന് കേസിൽ ആഫ്രിക്കൻ സ്വദേശി കൂടി അറസ്റ്റിലായി. ഡ്രഗ് പാർട്ടികളിൽ മയക്കുമരുന്നുകൾ എത്തിച്ചു നൽകിയ ബെനാൾഡ് ഉദെന്നയെയാണ് സിസിബി ഇന്ന് പിടികൂടിയത്. കേസിൽ അഞ്ചാമത്തെ അറസ്റ്റാണിത്.