Asianet News MalayalamAsianet News Malayalam

പുലർച്ചെ 2.30ന് ഷോപ്പിംഗ് മാളിൽ, ചോദ്യം ചെയ്ത പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ച് യുവതി

ഷോപ്പിംഗ് മാള്‍ ക്ലോസ് ചെയ്തതിനു ശേഷവും യുവതിയെ അകത്ത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ എത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

Bengaluru Woman Attacks Security Staff, Bites Cop After Staying at Shopping  Mall Past Closing Time vkv
Author
First Published Oct 16, 2023, 12:03 AM IST

ബെംഗളൂരു: സംശയകരമായ സാഹചര്യത്തിൽ  കണ്ട യുവതിയെ ചോദ്യം ചെയ്ത പൊലീസ് പിടിച്ചത് പുലിവാൽ. ഷോപ്പിങ് മാളിൽ രാത്രി 2.30ന് സംശയകരമായി കണ്ടത് ചോദ്യം ചെയ്ത പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരനെയും ആക്രമിച്ച് യുവതി. അസഭ്യം വിളിച്ചും ചെരിപ്പ് വലിച്ചെറിഞ്ഞും പ്രോകപിതയായ യുവതിയെ ഒടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവനഗരെയിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്‍റായ യുവതിയാണ് പൊലീസിനെ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്. ഷോപ്പിംഗ് മാള്‍ ക്ലോസ് ചെയ്തതിനു ശേഷവും യുവതിയെ അകത്ത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ എത്തി ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.  ജീവനക്കാരൻ യുവതിയോട് ഷോപ്പിംഗ് മാള്‍ അടച്ചുവെന്നും പുറത്തു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുവതി സെക്യൂരിറ്റി ജീവനക്കാരനോട് വഴക്കിട്ടു. പിന്നീടുണ്ടായ സംഘർഷത്തെത്തുടർന്ന് പൊലീസ് സ്ഥലലത്തെത്തി.

എന്നാൽ തന്നെ  ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും യുവതി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.        
രാത്രി 10.30നുള്ള സിനിമ കാണാനായാണ് യുവതി മാളിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് സിനിമ വിട്ടശേഷം മടങ്ങാതെ ഷോപ്പിങ് മാളിൽ തന്നെ കഴിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടും യുവതി അടങ്ങിയില്ല,  അവിടെയും ഇവർ അക്രമം തുടർന്നതായി പൊലീസ് പറയുന്നു.

പൊലീസുകാരെ അസഭ്യം പറഞ്ഞ യുവതി ചെരിപ്പ് ഊരിയെറിയുകയും സബ് ഇൻസ്പെക്ടറുടെ കൈത്തണ്ടയിൽ കടിച്ച് മുറിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അക്രമ പ്രവൃത്തികളിൽ ഏർപ്പെട്ടതിനും യുവതിക്കെതിരെ കേസെടുത്തായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ യുവതിയെ  കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഫലം വന്ന ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.  

Read More : 'ഞാൻ പോകുന്നു, അവനെയും കൂട്ടുന്നു', മകന്‍റെ അവസാന വാക്കുകൾ വായിച്ച് പൊട്ടിക്കരഞ്ഞ് സൈമണും സൂസനും...

Follow Us:
Download App:
  • android
  • ios