പാറ്റ്ന: ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ബിഹാറില്‍ യുവാവ് മരിച്ചു.  ബിഹാറിലെ മഞ്ജുനാഥ് നഗറില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വൈശാലി സ്വദേശിയായ പര്‍വേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്.  രണ്ടോ മൂന്നോ പേരടങ്ങുന്ന സംഘമാണ് ബൈക്കിലെത്തി കൊലപാതകം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് കമ്മീഷണര്‍ ആര്‍ ദിലീപ് പറഞ്ഞു.

ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനാണ് പര്‍വേഷ്. മഞ്ജുനാഥ് നഗറില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.