ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത വിദേശ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. കോറമംഗലയിൽ താമസിക്കുന്ന മെക്സിക്കൻ സ്വദേശിയായ 27കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച്യാണ് സംഭവം.

കോറമംഗലയിൽ നിന്നു വർത്തൂരിലേക്ക് പോകുന്നതിനുവേണ്ടിയാണ് ടാക്സി ബുക്ക് ചെയ്തത്. വാഹനത്തിൽ കയറിയ ഉടനെ ഡ്രൈവര്‍ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങുകയും അനാവശ്യമായി ബ്രേക്കിടുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതു ചോദ്യം ചെയ്ത തന്നെ  പ്രാദേശിക ഭാഷയിൽ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ ബൈക്ക് ഡ്രൈവര്‍ മഹേന്ദ്രയെ വൈറ്റ്ഫീൽഡ് പൊലീസ് അറസ്റ്റ് ചെയ്തു.

Read More: യാത്രക്കിടെ യുവാവിന്റെ ലാപ്ടോപ്പും പണവും രണ്ടംഗ സംഘം തട്ടിയെടുത്തു