ബം​​ഗ​​ളൂ​​രു: കി​​ട​​ക്ക​​യി​​ല്‍ മൂ​​ത്ര​​മൊ​​ഴി​​ച്ച​​തി​​ന് ഹോ​​സ്​​​റ്റ​​ല്‍ വാ​​ര്‍​​ഡ​​ന്‍ ക്രൂ​​ര​​മാ​​യി മ​​ര്‍​​ദ്ദിച്ച നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ര്‍​​ത്ഥിക്ക് ദാരുണാന്ത്യം. ബം​​ഗ​​ളൂ​​രുവിലെ ഹാവേരിയിലാണ് സംഭവം.വി​​ജ​​യ മൃ​​ത്യു​​ഞ്ജ​​യ ഹി​​രേ​​മ​​ത​​ എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

ര​​ണ്ടാ​​ഴ്ച മുമ്പാ​​ണ് കി​​ട​​ക്ക​​യി​​ല്‍ മൂ​​ത്ര​​മൊ​​ഴി​​ച്ചു​​വെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ ഹോ​​സ്​​​റ്റ​​ല്‍ വാ​​ര്‍​​ഡ​​ന്‍ വി​​ദ്യാ​​ര്‍​​ത്ഥിയെ ക്രൂ​​ര​​മാ​​യി മര്‍ദ്ദിച്ചത്. വയറ്റിൽ മർദ്ദനമേറ്റ കുട്ടി വാണി വിലാസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക​​ഴി​​ഞ്ഞ​​ ദി​​വ​​സം നി​​ല വഷളായ​​തി​​നെ​​ തു​​ട​​ര്‍​​ന്ന് ഹോ​​സ്​​​റ്റ​​ല്‍ അ​​ധി​​കൃ​​ത​​ര്‍ കു​​ട്ടി​​യെ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി ബം​​ഗ​​ളൂ​​രു​​വി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ​​യോ​​ടെ മ​​രണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹോസ്റ്റർ വാർഡനെതിരെ ഹാവേരി പൊലീസ് കേസെടുത്തു.