ഗുവാഹത്തി: അസ്സമിലെ ​ഗോലഘട്ടിൽ വച്ച് മന്ത്രവാദിയെന്ന് ആരോപിച്ച് 70 കാരിയെ ആക്രമിച്ചു. മിസമോറ തേയില എസ്റ്റേറ്റിൽ വച്ച് ബുധനാഴ്ച രാത്രിയാണ സംഭവമുണ്ടായത്. ദെർ​ഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പ്രായമായ സ്ത്രീയെ മന്ത്രവാ​ദിയെന്ന് ആരോപിച്ച ഒരു സംഘം ആളുകൾ അവരെ ആക്രമിക്കുകയായിരുന്നു. ​

ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസുകാർ സ്ഥലത്തെത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് സംഘം രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.