തിരുവനന്തപുരം: തിരുവനന്തപുരം അന്തിയൂർകോണത്ത് യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലോട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹമാണെന്ന് നിഗമനം. തേവുപാറയിലെ റബർ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.