ജോധ്പൂര്‍: ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിമൂന്ന് പേര്‍കൊല്ലപ്പെട്ടു. രാജസ്ഥാനിലെജോധ്പൂര്‍ ജെയ്ലാല്‍മര്‍ ഹൈവേയിലാണ് സംഭവം. മരിച്ചവരില്‍ ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 

പരിക്കേറ്റ എട്ടോളം പേരെ അടുത്തുള്ള  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  അപകടത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.